ബാര്‍ ആക്രമണം; ചെറുകുന്ന് സ്വദേശി അറസ്റ്റില്‍

പഴയങ്ങാടി: താവത്തെ പ്രതീക്ഷ ബാര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ചെറുകുന്ന് സ്വദേശി അറസ്റ്റില്‍. പൂങ്കാവ് സ്വദേശി എ എം ജിജിലി(30)നെയാണ് കണ്ണപുരം എസ്‌ഐ ശ്രീജേഷ് പിടികൂടിയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസെടുത്തു. ശനിയാഴ്ച്ച അര്‍ധരാത്രിയാണ് സംഭവം. ബാര്‍ അടയ്ക്കാന്‍ നേരമെത്തിയ 15 അംഗ മുഖംമൂടി ധാരികള്‍ ജനല്‍ചില്ലുകള്‍, മുന്‍ ഭാഗത്തെ വാതില്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബാറില്‍നിന്ന് അര ലിറ്റര്‍ മദ്യം മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് പരിക്കേല്‍ക്കുകയുണ്ടായി. മൂന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മാനേജര്‍ വി എം ദിലീപ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തളിപ്പറമ്പ് തൃച്ഛംബരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികളും ബാര്‍ തകര്‍ത്തതില്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top