ബാബ്‌രി ഭൂമിയ്ക്ക് പുതിയ അവകാശികള്‍: തങ്ങളുടേതെന്ന് ബുദ്ധമതക്കാര്‍

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം ബുദ്ധമതക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു.2002-2003 കാലയളവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ നാല് ഖനനവുമായി ബന്ധപ്പെട്ട് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. അയോധ്യ സ്വദേശിയായ വിനീത് കുമാര്‍ മൗര്യയാണ് ഈ മാസം ആറിന് ഇതുസംബന്ധിച്ച ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.അനുഛേദം 32 പ്രകാരമുള്ള സിവില്‍ സ്യൂട്ടാണിത്. ബാബ്‌രി മസ്ജിദ് നിര്‍മിക്കുന്നതിന് മുന്‍പ് ഇവിടെ ബുദ്ധമത കേന്ദ്രമുണ്ടായിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് ഇവിടെ നിന്ന് സ്തൂപങ്ങള്‍,ചുമരുകള്‍,സ്തംഭങ്ങളെന്നിവ കണ്ടെടുത്തതായും ഹരജിയില്‍ ചൂണ്ടികാട്ടുന്നുണ്ട്.

RELATED STORIES

Share it
Top