ബാബ്‌രി: കോടതി ഉത്തരവ് മാത്രമേ അംഗീകരിക്കു- ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

ലക്‌നോ: ബാബ്‌രി വിഷയത്തില്‍ സുപ്രിംകോടതിയുടെ ഉത്തരവ് മാത്രമേ അംഗീകരിക്കാന്‍ കഴിയുവെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വാലി റഹ്മാനി. ബാബരി മസ്ജിദ് കേസില്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമായ വിധി കോടതിയില്‍ നിന്നുണ്ടായില്ലെങ്കില്‍ ഇന്ത്യ സിറിയയായി മാറുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.രവിശങ്കറിന്റെ പ്രസ്താവന രാജ്യത്തിനെതിരായ വെല്ലുവിളിയാണ്. നേരത്തെ തന്നെ കേസില്‍ കോടതി തീരുമാനമെ അംഗീകരിക്കുവെന്ന് ബോര്‍ഡ് വ്യക്തമാക്കിയുട്ടള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top