ബാബു വധം: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: മാഹിയിലെ സിപിഎം നേതാവ് ബാബുവിനെ വധിച്ച കേസില്‍ മൂന്ന്് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജെറിന്‍ സുരേഷ്, നിജേഷ്, ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ 3 പേരും നേരത്തേ കസ്റ്റഡിയിലെടുത്ത 13പേരില്‍ പെട്ടവരാണ്.ജെറിന്‍ സുരേഷിന്റെ വിവാഹമായിരുന്നു ഇന്നലെ. താലികെട്ട് ചടങ്ങുകള്‍ക്കായി ബന്ധുക്കളോടൊപ്പം വധൂഗൃഹത്തിലേക്ക് പോകവെയാണ് വഴിമധ്യേ സിഐ അറിവരശന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കസ്റ്റഡിയിലെടുത്തത്.

[caption id="attachment_371760" align="alignnone" width="400"] കണ്ണിപ്പൊയില്‍ ബാബു[/caption]

ഇതോടെ വിവാഹം മുടങ്ങി. ജെറിന്റെ ബന്ധുക്കളും ബിജെപി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പള്ളൂര്‍ പോലിസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചെങ്കിലും യുവാവിനെ വിടാന്‍ തയ്യാറായില്ല.
അതേസമയം, ബാബു വധവുമായി ബന്ധപ്പെട്ട് ബിജെപി പുതുച്ചേരി സംസ്ഥാന സമിതിയംഗം വിജയന്‍ പൂവച്ചേരി ഉള്‍പ്പെടെ നാലുപേരെ കഴിഞ്ഞദിവസം പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് ജെറിനെ സംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് സൂചന. പുതുച്ചേരി, കേരള പോലിസ് വിവരങ്ങള്‍ പരസ്പരം കൈമാറിയാണ് അന്വേഷണം. ഷമേജിന്റെ കൊലപാതകം അന്വേഷിക്കുന്ന കേരള പോലിസ് ഇതിനകം 20 പേരെ ചോദ്യംചെയ്തുകഴിഞ്ഞു. ബാബു വധക്കേസ് പുതുച്ചേരി പോലിസാണ് അന്വേഷിക്കുന്നത്. കൊല നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കൂടാതെ ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്. ബാബുവിന്റെ വിലാപയാത്രയ്‌ക്കെത്തിയവര്‍ പുതുച്ചേരി പോലിസിന്റെ വാഹനം കത്തിച്ച കേസിലും ആരെയും പിടികൂടിയിട്ടില്ല.

RELATED STORIES

Share it
Top