ബാബു വധംവിവാഹനാളില്‍ വരനെ വലയിലാക്കിയത് നാടകീയമായി

മാഹി: മാഹിയിലെ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബു വധവുമായി ബന്ധപ്പെട്ട് —വിവാഹദിനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത് നാടകീയമായി. ചെണ്ടയാട് നിള്ളങ്ങല്‍ സ്വദേശി ജെറിന്‍ സുരേഷി(28)നെയാണ് താലികെട്ട് ചടങ്ങുകള്‍ക്കായി ബന്ധുക്കളോടൊപ്പം വധൂഗൃഹത്തിലേക്ക് പോകവെ സിഐ അറിവരശനും സംഘവും വാഹനം തടഞ്ഞ് പിടികൂടിയത്.
ഇതേച്ചൊല്ലി വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും പോലിസുമായി ഏറെനേരം വാക്തര്‍ക്കമുണ്ടായി. എന്നാല്‍, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ജെറിനെ വിട്ടുകൊടുക്കാന്‍ പോലിസ് തയ്യാറായില്ല. വിവാഹവസ്ത്രത്തില്‍ തന്നെ നേരെ പള്ളൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. രാവിലെ 11നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടക്കേണ്ടിയിരുന്ന താലികെട്ട് മുടങ്ങി. വരനെ പോലിസ് പിടിച്ചുകൊണ്ടുപോയെന്ന വാര്‍ത്ത അറിഞ്ഞതോടെ പിണറായി പടന്നക്കരയിലെ വധൂഗൃഹം ശ്മശാന മൂകതയിലായി.
ഇതോടെ, വരന്റെ ബന്ധുക്കളും ബിജെപി-ആര്‍എസ്എസ് നേതാക്കളായ കെ പ്രമോദ്, കെ രഞ്ജിത്ത്, പി സത്യപ്രകാശ്, എന്‍ ഹരിദാസ്, ആര്‍ ജയപ്രകാശ്, ടി പി സുരേഷ്ബാബു, സി പി സംഗീത, ലസിത പാലക്കല്‍ തുടങ്ങിയവരും പോലിസ് സ്റ്റേ—ഷനിലെത്തി.— ജെറിന്‍ നിരപരാധിയാണെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും വിട്ടയക്കാന്‍ പോലിസ് തയ്യാറായില്ല. നിരപരാധികളെ പോലിസ് വേട്ടയാടുകയാണെന്നും ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top