ബാബു ഭായിക്ക് ഷാര്‍ജയില്‍ സ്വീകരണം

ഷാര്‍ജ: കോഴിക്കോട് മിഠായിത്തെരുവില്‍ നിന്ന് കേരള പോലിസ് ആട്ടിയോടിച്ച ഗായകന്‍ ബാബു ഭായിക്ക് ഷാര്‍ജയില്‍ വന്‍ സ്വീകരണം ഒരുക്കുന്നു. അടുത്ത മാസം 9നാണ് ഷാര്‍ജയിലെ പാകിസ്താന്‍ സോഷ്യല്‍ സെന്ററില്‍ ബാബു ഭായി പ്രവാസി മലയാളികള്‍ക്കായി സംഗീതവിരുന്ന് ഒരുക്കുന്നത്.
ഗുജറാത്തിലെ അഹ്മദാബാദില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബാബു ഭായിയുടെ മാതാപിതാക്കള്‍ ഉപജീവനാര്‍ഥം കോഴിക്കോട്ടെത്തിയത്. കോഴിക്കോട് കല്ലായിയില്‍ ജനിച്ച ബാബു ഭായിയും കുടുംബവും ഉപജീവനം നടത്തിയിരുന്നത് കോഴിക്കോട്ടെ തെരുവുകളില്‍ പാടിയായിരുന്നു. ഇനിയും തെരുവുകളില്‍ പാടുകയാണെങ്കില്‍ ജയിലില്‍ വച്ച് പാടേണ്ടിവരുമെന്ന് പോലിസ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ബാബു ഭായി, ഭാര്യ ലത, മകള്‍ കൗസല്യ എന്നിവര്‍ പങ്കെടുക്കുന്ന സംഗീതപരിപാടി പ്രശസ്ത പിന്നണി ഗായകന്‍ വി ടി മുരളി ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top