ബാബറി മസ്ജിദിന്റെ കാലത്ത് തലപൊക്കിയവരാണ് വാട്‌സ്ആപ്പ് ഹര്‍ത്താല്‍ നടത്തിയതെന്ന് കുഞ്ഞാലിക്കുട്ടിതൃശൂര്‍: ബാബറി മസ്ജിദിന്റെ കാലത്ത് തലപൊക്കിയവരാണ് വാട്‌സ് അപ് ഹര്‍ത്താല്‍ നടത്തി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതെന്ന് മുസ് ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. തൃശൂരില്‍ മുസ്്‌ലിം യൂത്ത്‌ലീഗിന്റെ സീതി ഹാജി അക്കാദമിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര കാലത്ത് ഇത്തരത്തില്‍ വൈകാരികമായി പ്രതികരിച്ച ഒരു വിഭാഗമുണ്ടായിരുന്നു. ബാബറി മസ്ജിദിന്റെ കാലത്ത് ഇക്കൂട്ടര്‍ നടത്തിയ ഇടപെടലുകളെ പ്രതിരോധിച്ചത് മുസ്്‌ലിം ലീഗ് ഒറ്റയ്ക്കായിരുന്നു. കാസറ്റ് പ്രസംഗങ്ങള്‍ കൊണ്ട് സമൂഹത്തെ കലുഷിതമാക്കിയ ശക്തികള്‍ വീണ്ടും സജീവമാകുന്നത് ആപല്‍ക്കരമാണ്. ഉത്തര്‍പ്രദേശില്‍ സംഘപരിവാര്‍ ശക്തികളെ സഹായിച്ചതിനു സമാനമായി കര്‍ണാടകയിലും ഇക്കൂട്ടര്‍ നീക്കം നടത്തുന്നുണ്ട്. ഇവര്‍ക്ക് ബുദ്ധിയും സഹായവും നല്‍കുന്നത് ബിജെപിയാണെന്ന് പിന്നാമ്പുറ വര്‍ത്തമാനങ്ങളുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീവ്രവാദ പ്രസ്ഥാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളെ കൂട്ടുപിടിച്ച് മുതലെടുക്കുന്ന ശ്രമം മുളയിലേ നുള്ളേണ്ടതുണ്ടെന്നും സമൂഹം ഇത്തരം നീക്കങ്ങളെ വിവേകത്തോടെ കാണണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങള്‍, പി സുരേന്ദ്രന്‍, മാധ്യമ പ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍, സി കെ സുബൈര്‍, പി എം സാദിഖലി, എം എ സമദ്, നജീബ് കാന്തപുരം, കെ എസ് ഹംസ, സി എച്ച് റഷീദ് പങ്കെടുത്തു.

RELATED STORIES

Share it
Top