ബാബരി മസ്ജിദ് വിഷയത്തില്‍ സിറിയ പരാമര്‍ശം: ശ്രീ ശ്രീ രവിശങ്കറിനെതിരെ പരാതി;നടപടിയെടുക്കാതെ പോലീസ്

ഹൈദരാബാദ്: ബാബരി മസ്ജിദ് വിഷയത്തില്‍ സിറിയ പരാമര്‍ശം നടത്തിയ ജീവനകലാ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിനെതിരെ പരാതി. സാമൂഹ്യപ്രവര്‍ത്തകനായ സെയ്ത് ഫയാസുദ്ദീനാണ് ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയത്.എന്നാല്‍ പരാതിയില്‍ ഇതുവരെ പോലീസ് നടപടിയെടുത്തിട്ടില്ല.ബാബറി മസ്ജിദ് കേസില്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമായ വിധി കോടതിയില്‍ നിന്നുണ്ടായില്ലെങ്കില്‍ ഇന്ത്യ സിറിയയായി മാറുമെന്നാണ് രവിശങ്കര്‍ പറഞ്ഞത്. ഇത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെല്ലുവിളിയാണെന്നും രക്തച്ചൊരിച്ചില്‍ നടത്താന്‍ പാകത്തിന് രാജ്യത്തെ ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്നതാണെന്നും പരാതിയല്‍ സെയ്ത് ആരോപിച്ചു.
തങ്ങള്‍ സുപ്രികോടതിയെ ബഹുമാനിക്കുന്നു. എന്നാല്‍ രവിശങ്കര്‍ കോടതിയെ ഭീഷണിപ്പെടുത്തുകയാണെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കുറ്റത്തിന് ഇത്തരം ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടണമെന്നും സെയ്ത് പരാതിയില്‍ പറഞ്ഞു.പോലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കുമെന്നും സെയ്ത് കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top