ബാബരി മസ്ജിദ്: മാപ്പുപറയാന്‍ മോദി തയ്യാറാവുമോ എന്ന് ചരണ്‍സിങ്

ചാപ്രന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സുവര്‍ണക്ഷേത്രത്തിലെത്തി മാപ്പുപറഞ്ഞതുപോലെ 1992ല്‍ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തതിനു പിറകെ ആരംഭിച്ച കലാപങ്ങളില്‍ മാപ്പുപറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവുമോ എന്ന് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ചരണ്‍സിങ് ചാപ്ര. 1984ലെ സിഖ് വിരുദ്ധ കലാപത്തെ താനോ തന്റെ പാര്‍ട്ടിയോ പിന്തുണയ്ക്കുന്നില്ല. സോണിയ ഗാന്ധി സുവര്‍ണക്ഷേത്രത്തിലെത്തുകയും മാധ്യമങ്ങളുടെ മുമ്പില്‍ വച്ച് പരസ്യമായി മാപ്പുപറയാന്‍ തയ്യാറാവുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ലമെന്റിലും മാപ്പുപറഞ്ഞിരുന്നു. ജുമാമസ്ജിദ് സന്ദര്‍ശിച്ച് 1992ലെ കലാപത്തില്‍ മാപ്പുപറയാന്‍ മോദി തയ്യാറാവുമോ-ചരണ്‍സിങ് ചോദിച്ചു. ന്യൂസ് 18 വാര്‍ത്താചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ചരണ്‍സിങ് ഇക്കാര്യം ആരാഞ്ഞത്. കലാപത്തെ ഉയര്‍ത്തിക്കാട്ടി ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമമെന്ന് ചരണ്‍സിങിന്റെ പ്രസ്താവനയോട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചു. ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംഘടനയുമായി ബന്ധമുള്ള ഒരാളോടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

RELATED STORIES

Share it
Top