ബാബരി മസ്ജിദ് പുനര്‍നിര്‍മാണത്തിലൂടെ മതേതരത്വം പുനസ്ഥാപിക്കുക: സോഷ്യല്‍ ഫോറം

ജിദ്ദ: ബാബരി മസ്ജിദ് പുനര്‍നിര്‍മാണത്തിലൂടെ മതേതരത്വം പുനസ്ഥാപിക്കണമെന്ന് ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ റീജ്യനല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ ആവശ്യപ്പെട്ടു. രാജ്യം അപമാനിക്കപ്പെട്ട 25 വര്‍ഷം എന്ന തലക്കെട്ടില്‍ ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മസ്ജിദ് തകര്‍ക്കാനിടയാക്കിയ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാന്‍ കഴിയുംവിധം ഇന്ത്യന്‍ ജനാധിപത്യം ഇനിയും ഉയര്‍ന്നിട്ടില്ല. മസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ ഭരണഘടനയുടെ കൂടി തകര്‍ച്ചയാണെന്നും മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കുന്നതിലൂടെ മാത്രമേ രാഷ്ട്രം പുനസ്ഥാപിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

[caption id="attachment_308876" align="alignnone" width="560"] രാജ്യം അപമാനിക്കപ്പെട്ട 25 വര്‍ഷം എന്ന തലക്കെട്ടില്‍ ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം സംഘടിപ്പിച്ച സെമിനാര്‍ അഷ്‌റഫ് മൊറയൂര്‍ ഉദ്ഘാടനം ചെയ്യുന്നു[/caption]

ഇന്ത്യന്‍ മുസ്‌ലിംകളുടെ ആത്മബോധത്തെ കൂടി തകര്‍ക്കുകയെന്ന ലക്ഷ്യമാണ് പള്ളി തകര്‍ത്തതിലൂടെ സംഘപരിവാരം ലക്ഷ്യമിട്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം ഹക്കീം കണ്ണൂര്‍ അഭിപ്രായപ്പെട്ടു. എത്രതന്നെ കാത്തിരിക്കേണ്ടിവന്നാലും മസ്ജിദ് പുനര്‍നിര്‍മിക്കുന്നതു വരെ നീതിബോധമുള്ള ഇന്ത്യന്‍ ജനതക്ക് വിശ്രമിക്കാനാവില്ല. ബാബരിയുടെ സന്ദേശം പുതുതലമുറയിലേക്ക് കൈമാറുകയെന്ന ദൗത്യമാണ് സോഷ്യല്‍ ഫോറം നിര്‍വഹിക്കുന്നത്. ഇന്ത്യന്‍ ജനതക്ക് എന്നാണോ അവസരം ലഭിക്കുന്നത് അന്ന് അയോധ്യയില്‍ മസ്ജിദ് പുനര്‍നിര്‍മിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് ശാഹുല്‍ ഹമീദ് ചേലക്കര അധ്യക്ഷത വഹിച്ചു. ടി എം എ റഊഫ് (സൗദി ബിസിനസ് ഫോറം), കെ സി അബ്ദുര്‍റഹ്മാന്‍ (ഒഐസിസി), മാധ്യമപ്രവര്‍ത്തകരായ ഇബ്രാഹീം ശംനാട്, അക്ബര്‍ പൊന്നാനി, പ്രവാസി സാംസ്‌കാരികവേദി പ്രതിനിധി കബീര്‍ മുഹ്‌സിന്‍, അഷ്‌റഫ് മൗലവി (ജംഇയ്യത്തുല്‍ അന്‍സാര്‍), നൗഷാദ് ചിറയിന്‍കീഴ് (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം), സോഷ്യല്‍ ഫോറം കേരള ഘടകം സെക്രട്ടറി ഹനീഫ കടുങ്ങല്ലൂര്‍, കോയിസ്സന്‍ ബീരാന്‍കുട്ടി സംസാരിച്ചു. യുനൈറ്റഡ് കലാസമിതി ജിദ്ദ അണിയിച്ചൊരുക്കിയ നേര്‍ക്കാഴ്ചകള്‍ എന്ന നാടകം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കി.


RELATED STORIES

Share it
Top