ബാബരി മസ്ജിദ് തകര്‍ത്ത കേസ്: സുപ്രിംകോടതി റിപോര്‍ട്ട് തേടി

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ ഉള്‍പ്പെട്ട ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ 2019 ഏപ്രിലിനു മുമ്പായി എങ്ങനെ വിചാരണ പൂര്‍ത്തിയാക്കുമെന്നതില്‍ സുപ്രിംകോടതി റിപോര്‍ട്ട് തേടി. ലഖ്‌നോവിലെ വിചാരണക്കോടതി സെഷന്‍ ജഡ്ജിയോടാണ് റിപോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. മുദ്ര വച്ച കവറില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ജ .ആര്‍ എഫ് നരിമാന്‍, ജ. ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചത്. കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി അടക്കം 13 പേര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19നാണു സുപ്രിംകോടതി പുനസ്ഥാപിച്ചത്.

RELATED STORIES

Share it
Top