ബാബരി മസ്ജിദ്: കോടതിക്ക് പുറത്തെ ഒത്തുതീര്‍പ്പ് വേണ്ട- അജ്മീര്‍ ദിവാന്‍

ജയ്പൂര്‍: ബാബരി മസ്ജിദ് തര്‍ക്കത്തില്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് തള്ളി അജ്മീര്‍ ദര്‍ഗാ ശരീഫിലെ മതപണ്ഡിതന്‍മാര്‍. അത്തരമൊരു നീക്കത്തില്‍ പങ്കാളികളാവാനില്ലെന്നും അവര്‍ വ്യക്തമാക്കി. ദര്‍ഗ ദിവാനായ സയ്യിദ് സൈനുല്‍ ആബിദീന്‍ അലി ഖാന്റെ നേതൃത്വത്തിനു കീഴില്‍ അജ്മീരില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. കോടതിക്കു പുറത്തുള്ള ഒത്തു തീര്‍പ്പ്  സമുദായത്തിന് അഭികാമ്യമല്ലെന്നു മാത്രമല്ല അപ്രായോഗികമാണെന്നും യോഗം  വ്യക്തമാക്കി. ദര്‍ഗയിലെ വാര്‍ഷിക ഉറൂസിനോടനുബന്ധിച്ചാണ് യോഗം ചേര്‍ന്നത്്.
മുസ്‌ലിം സമുദായത്തിലെ സാമൂഹിക- മത നേതാക്കളെ ഉപയോഗിച്ച് ബാബരി മസ്ജിദ് തര്‍ക്കം കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറുടെ നീക്കത്തിന് അജ്മീര്‍ ദര്‍ഗാ ദിവാന്റെ പ്രഖ്യാപനം കനത്ത തിരിച്ചടിയായി.

RELATED STORIES

Share it
Top