ബാബരി മസ്ജിദ്:ബിജെപിക്ക് രഹസ്യ അജണ്ട:എന്‍ കെ പ്രേമചന്ദ്രന്‍ എംപി

കൊല്ലം:രാമക്ഷേത്രം ഉണ്ടാക്കുന്നതിലോ, ബാബരി മസ്ജിദ് ഇല്ലായ്മ ചെയ്യുന്നതിലുമല്ല ബിജെപിയുടെ താല്‍പര്യമെന്നും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് ജനാധിപത്യ ഭരണകൂടത്തെയും ഭരണ വ്യവസ്ഥയെയും തകര്‍ക്കുകയെന്നുള്ളതാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി. പാര്‍ലമെന്റ് വിളിച്ച് കൂട്ടാതെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെയും ഭരണം മുന്നോട്ട് കൊണ്ടുപോവുക എന്നുള്ളതാണ് ബിജെപിയുടെ സമീപനമെന്ന്  അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ കെ സി രാജന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആമുഖ പ്രസംഗം നടത്തി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യ പ്രഭാഷണം നടത്തി.  എ എ അസീസ്, എം അന്‍സറുദ്ദീന്‍, തമ്പി പുന്നത്തല, അഡ്വ. ഫിലിപ്പ് കെ തോമസ്, ഡോ. പ്രതാപവര്‍മ്മ തമ്പാന്‍, അഡ്വ. എ ഷാനവാസ്ഖാന്‍, നൗഷാദ് യൂനുസ്, ഡിസിസി വൈസ് പ്രസിഡന്റുമാരായ സൂരജ് രവി, എസ് വിപിനചന്ദ്രന്‍, കെ ജി രവി, എന്‍ ഉണ്ണികൃഷ്ണന്‍, സന്തോഷ് തുപ്പാശ്ശേരി, അന്‍സര്‍ അസീസ്, കെ കെ സുനില്‍കുമാര്‍, എം എം സഞ്ജീവ് കുമാര്‍,  വാളത്തുംഗല്‍ രാജഗോപാല്‍, മുനമ്പത്ത് വഹാബ്, സംസാരിച്ചു.

RELATED STORIES

Share it
Top