ബാബരി ഭൂമി: സുപ്രിംകോടതി ഇന്നു വിധി പറയും

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കം ഭരണഘടനാ ബെഞ്ചിനു വിടണമോ എന്ന കാര്യത്തില്‍ സുപ്രിംകോടതി ഇന്നു വിധി പറയും. 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ ഉത്തരവ് സുപ്രിംകോടതിയുടെ വിശാല ബെഞ്ച് വീണ്ടും പരിഗണിക്കണമോ എന്ന കാര്യത്തിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇതോടൊപ്പം വിധി പറയും. നമസ്‌കരിക്കുന്നതിനായി പള്ളി നിര്‍ബന്ധമില്ലെന്നും ഇസ്‌ലാമില്‍ പള്ളി അവിഭാജ്യഘടകമല്ലെന്നുമുള്ള ഇസ്മാഈല്‍ ഫാറൂഖി വിധി പുനപ്പരിശോധിക്കണമോ എന്ന കാര്യത്തിലാണ് ഇന്നു വിധി പറയുക. ആഴ്ചകള്‍ നീണ്ട വാദത്തിനൊടുവില്‍ ജൂലൈ 20ന് കേസ് വിധിപറയാനായി മാറ്റിവയ്ക്കുകയായിരുന്നു.

RELATED STORIES

Share it
Top