ബാബരി ഭൂമിതര്‍ക്കം: വാദം ഒക്‌ടോ. 29 മുതല്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട പ്രധാന കേസിന്റെ വാദം ഒക്ടോബര്‍ 29ന് പുനരാരംഭിക്കുമെന്ന് സുപ്രിംകോടതി. കേസ് പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിക്കുന്നതിനാല്‍ പുതിയ മൂന്നംഗ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.
പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ വിവാദ വിധി ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചിരുന്നത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാര, രാംലാല എന്നിവര്‍ക്കായി വീതിച്ചുനല്‍കണമെന്നായിരുന്നു 2010ലെ ഹൈക്കോടതി വിധി. മസ്ജിദ് നിലനിന്നിരുന്ന 67.703 ഏക്കര്‍ ഭൂമിയില്‍ 2.7 ഏക്കറിനെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്.

RELATED STORIES

Share it
Top