ബാബരി കേസ് : അഡ്വാനിക്കും മറ്റുമെതിരേ ഇന്ന് അധികം കുറ്റങ്ങള്‍ ചുമത്തുംലഖ്‌നോ: ബാബരി മസ്ജിദ് പൊളിച്ച കേസില്‍ ബിജെപി നേതാവ് എല്‍ കെ അഡ്വാനിക്കും മറ്റു പ്രതികള്‍ക്കുമെതിരേ പ്രത്യേക സിബിഐ കോടതി ഇന്ന് അധിക കുറ്റങ്ങള്‍ ചുമത്തും. ഇവര്‍ക്കെതിരേ ഗുരുതരമായ ക്രിമിനല്‍ ഗൂഢാലോചനക്കേസ് പുനസ്ഥാപിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണിത്.അതേസമയം, ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ ആറാംപ്രതി സതീഷ് പ്രധാന് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു. മുന്‍ ശിവസേനാ എംപിയായ പ്രധാന് 20,000 രൂപയുടെയും തുല്യതയ്ക്കുള്ള വ്യക്തിഗത ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്.  കേസില്‍ ഈ മാസം 20 മുതല്‍ ദിനംപ്രതി വാദം കേള്‍ക്കുന്ന കോടതി പ്രതികളായ അഞ്ച് വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രധാന്‍ ചൊവ്വാഴ്ച ഹാജരാവാതിരുന്നതിനാല്‍ കേസില്‍ അന്ന് വാദം കേട്ടിരുന്നില്ല.

RELATED STORIES

Share it
Top