ബാബരി ഉടമസ്ഥാവകാശ കേസില്‍ അന്തിമ വിചാരണ ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അന്തിമവാദം കേള്‍ക്കല്‍ സുപ്രിംകോടതിയില്‍ ഇന്ന് ആരംഭിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.പള്ളി നിലനിന്നിരുന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി ലഖ്‌നോ ബെഞ്ചിന്റെ വിവാദ ഉത്തരവ് ചോദ്യം ചെയ്തു നല്‍കിയ ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിക്കുന്നത്. ഹരജിക്കാരായ സുന്നി വഖ്ഫ് ബോര്‍ഡ്, ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി, മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് എന്നീ സംഘടനകള്‍ക്കു വേണ്ടി അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദവെ, രാജീവ് ധവാന്‍ എന്നിവരും ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാര, രാം ലല്ല, രാം ജന്മഭൂമി ട്രസ്റ്റ് എന്നിവയ്ക്കു വേണ്ടി ഹരീഷ് സാല്‍വേ, പ്രസന്നന്‍, സി എസ് വൈദ്യനാഥ് എന്നിവരും ഹാജരാവും. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

RELATED STORIES

Share it
Top