ബാബരി: അന്തിമവാദം തുടങ്ങുന്നത് സുപ്രിംകോടതി നീട്ടി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമാവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ അന്തിമവാദം തുടങ്ങുന്നത് സുപ്രിംകോടതി നീട്ടി. കേസില്‍ അന്തിമവാദം തുടങ്ങേണ്ട തിയ്യതിയും വാദം കേള്‍ക്കേണ്ട ബെഞ്ചിനെയും ജനുവരി ആദ്യവാരം തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇന്നലെ രാവിലെ കേസ് പരിഗണിച്ച ഉടന്‍ തന്നെ വാദത്തിലേക്കു കടക്കാതെ കേസ് നീട്ടിവയ്ക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. കേസ് അടിയന്തരമായി കേള്‍ക്കണമെന്നും പൊതുതിരഞ്ഞെടുപ്പാണ് വരുന്നതെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എന്നാല്‍, അദ്ദേഹത്തിന്റെ ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ്, കോടതിക്ക് അതിന്റേതായ മുന്‍ഗണനാക്രമങ്ങളുണ്ടെന്ന ശക്തമായ മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് കേസ് ജനുവരിയില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇതോടെ, ജനുവരിയില്‍ ഏതു ദിവസമെന്ന് തുഷാര്‍ മേത്ത തിരിച്ചുചോദിച്ചു. ജനുവരിയിലോ ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആവാമെന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ മറുപടി. പള്ളി നിലനിന്നിരുന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി ലഖ്‌നോ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട 14 ഹരജികളാണ് ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് മുമ്പാകെയുള്ളത്.
മഅ്ദനി നാളെ
കേരളത്തിലെത്തും

RELATED STORIES

Share it
Top