ബാപ്പു ആനക്കയത്തിന് യാത്രയയപ്പ് നല്‍കിദമ്മാം: ഒന്നര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി ദമ്മാം മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ബാപ്പു ആനക്കയത്തിന് സ്‌നേഹോഷ്മള യാത്രയയപ്പ് നല്‍കി. ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ യോഗം റീജ്യനല്‍ പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹമീദ് ചാലില്‍ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി, ട്രഷറര്‍ ആസിഫ് താനൂര്‍, അഹമ്മദ് പുളിക്കല്‍, സി അബ്ദുല്‍ ഹമീദ്, മന്‍സൂര്‍ പള്ളൂര്‍, മാത്യു ജോസഫ്, രമേശ് പാലക്കാട്, ചന്ദ്രമോഹന്‍, റഫീഖ് കൂട്ടിലങ്ങാടി, അബ്ദുല്‍ കരീം പരുത്തിക്കുന്നന്‍, ശിഹാബ് കായംകുളം, ഡോ. സിന്ധു ബിനു, നബീല്‍ നെയ്തല്ലൂര്‍, ഷിജില ഹമീദ്, സഫിയ അബ്ബാസ്, സക്കീര്‍ ഹുസയ്ന്‍, അന്‍സാര്‍ ആദിക്കാട്, അബ്ബാസ് തറയില്‍, മുഹമ്മദലി പാഴൂര്‍, ഷാജി മോഹന്‍, സക്കീര്‍ പറമ്പില്‍, ശ്യാം പ്രകാശ്, മന്മഥന്‍, ഷാഫി കുദിര്‍, പ്രസാദ് ഇടുക്കി, റൂബി അജ്മല്‍, അസീസ് വെള്ളയില്‍ സംസാരിച്ചു. അബ്ദുര്‍റഹ്മാന്‍, റിയാസ് വളാഞ്ചേരി, അന്‍വര്‍ വണ്ടൂര്‍, മുസ്തഫ, ശശി, ജമാല്‍, റസാഖ്, ഗഫൂര്‍ വണ്ടൂര്‍, ഫൈസല്‍, ഷാഹിദ്, നൗഷാദ് പരിപാടിക്ക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top