ബാണാസുരയിലെ സിപ് ലൈന്‍ ടൂറിസം പദ്ധതി ഇന്നു തുടങ്ങും

കല്‍പ്പറ്റ: ബാണാസുരസാഗര്‍ ഡാമിലെ സിപ് ലൈന്‍ ടൂറിസം പദ്ധതി ഇന്നു തുടങ്ങും. കേരളത്തിലെ സാഹസിക ടൂറിസം മേഖലയ്ക്ക് കരുത്തേകാനായി ബാണാസുരസാഗര്‍ അണക്കെട്ടിനോട് ചേര്‍ന്ന് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ 'കേരള ഹൈഡല്‍ ടൂറിസം' പദ്ധതി വികസന പ്രവര്‍ത്തങ്ങളുടെ ഭാഗമായാണ് സിപ് ലൈന്‍ സ്ഥാപിച്ചത്.
'മഡി ബൂട്‌സ് വെക്കേഷന്‍' അഡ്വെഞ്ചര്‍ ടൂര്‍ കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മലബാറിലെ ഏറ്റവും നീളം കൂടിയ സിപ് ലൈന്‍ ആണിത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും. പ്രളയനാന്തരം പുതുതായി പ്രവര്‍ത്തനം തുടങ്ങുന്ന സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ടൂറിസം വികസന പദ്ധതിയാണിതെന്നു 'മഡി ബൂട്‌സ് വെക്കേഷന്‍' മാനേജിങ് ഡയറക്ടര്‍ പ്രദീപ് മൂര്‍ത്തി അറിയിച്ചു. 400 മീറ്റര്‍ നീളമുള്ള സിപ് ലൈന്‍ ലോകോത്തര നിലവാരത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം നയത്തിന്റെ ഭാഗമായി പ്രാദേശിക തൊഴിലാളികളെ കണ്ടെത്തി പരിശീലിപ്പിച്ചാണ് സിപ് ലൈന്‍ പദ്ധതിക്ക് തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top