ബാഡ്്മിന്റണ്‍ റാങ്കിങ്: പ്രണോയിയും സൈനയും ആദ്യ പത്തില്‍ക്വാലാലംപൂര്‍: ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ എച്ച് എസ് പ്രണോയിയും സൈന നെഹ്‌വാളും ബി ഡബ്ല്യു എഫ് ബാഡ്മിന്റണ്‍ റാങ്കിങിലെ ആദ്യ പത്തില്‍ ഇടം പിടിച്ചു. നിലവില്‍ വനിതാ സിംഗിള്‍സില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സൈന എട്ടാം സ്ഥാനത്തേക്കും പുരുഷ സിംഗിള്‍സില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പ്രണോയ് റാങ്കിങില്‍ 10ാം സ്ഥാനത്തുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യയുടെ മുന്‍ ലോക ഒന്നാം നമ്പര്‍താരമായ കിഡംബി ശ്രീകാന്ത് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം റാങ്കിലേക്കുയര്‍ന്നു. കഴിഞ്ഞയാഴ്ച ചൈനയിലെ വുഹാനില്‍ വച്ച് നടന്ന ബാഡ്മിന്റണ്‍ ഏഷ്യ ചാംപ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ ലഭിച്ചതോടെയാണ് ഇരുവര്‍ക്കും റാങ്കിങില്‍ നേട്ടം സമ്മാനിച്ചത.്  മുന്‍ലോക ഒന്നാം നമ്പര്‍ താരമായ സൈനയുടെ മൂന്ന് മാസത്തിനിടയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന റാങ്കിങാണിത്. ഇന്ത്യയുടെ മറ്റൊരു വനിതാ താരമായ സിന്ധു മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഇതോടെ പുരുഷ-വനിതാ റാങ്കിങില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ നാലായി. പുരുഷ സിംഗിള്‍സില്‍ വിക്ടര്‍ ആക്‌സല്‍സന്‍, കൊറിയയുടെ സണ്‍ വാന്‍ ഹൊ, ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്, ചൈനീസ് താരങ്ങളായ ചെന്‍ ലോങ്, ഷീ യുകി എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.

RELATED STORIES

Share it
Top