ബാങ്ക് സര്‍വീസ് ചാര്‍ജ് : വ്യാപാരികള്‍ ധര്‍ണ നടത്തികോഴിക്കോട്: വര്‍ധിപ്പിച്ച സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാനാഞ്ചിറയിലുള്ള എസ്ബിഐ ഓഫിസിന് മുന്നില്‍ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് ബാബു കുന്നോത്ത് ഉദ്ഘാടനം ചെയ്തു. ഉപഭോക്താവിനെ കൊള്ളയടിക്കുന്ന രീതിയിലാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. പണമടച്ചാലും പിന്‍വലിച്ചാലും എസ്എംഎസ് അയച്ചാലും എടിഎമ്മിലൂടെ പണം പിന്‍വലിച്ചാലും ബാങ്കില്‍ അടക്കുന്ന നോട്ട് എണ്ണുന്നതിനും ഫോളിയോ, ചാര്‍ജിനും ചെക്ക് ലീഫ് ചാര്‍ജിനും ഗോഡൗണ്‍ ഇന്‍സ്‌പെക്്ഷനും മുതലായ 300 ഓളം സര്‍വീസ് ചാര്‍ജ്ജുകളാണ് ഏപ്രില്‍ മുതല്‍ പൊതുമേഖലാ ബാങ്കുകള്‍ അമിതമായ രീതിയില്‍ വര്‍ധിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സന്തോഷ് സഹദേവന്‍, ഹരീഷ് ജയരാജ്, ടി എന്‍ മന്‍മിത്ത്, പി പി അബ്്ദുല്‍കലാം, കെ കെ ശംഷുദ്ദീന്‍, ഇ എ ലിങ്കണ്‍, എം ഷനോജ്, കെ ബാലകൃഷ്ണന്‍, ഇല്‍ഫ മുജീബ്, നൗഷാദ് താമരക്കുന്നത്ത്, ടി പി നാസര്‍, പൂത്തോളി ഇബ്്‌റാഹിം, സതീഷ് ബാബു, രാകേഷ് ജാക്്‌സണ്‍, സുമേഷ്, വി പോക്കര്‍, വി പി സുനോദ് കുമാര്‍, അബൂബക്കര്‍ വിക്ടറി, ടി പി ഷഹീദ് തുടങ്ങിയവര്‍ സംസാരിച്ചു.
വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത്: റാങ്കുകള്‍ മലയാളികള്‍ക്ക്‌വെല്ലൂര്‍: ബാഖിയാത്തു സ്വാലിഹാത്തിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. മുത്വവ്വല്‍ മുഖ്തസര്‍ കോഴ്‌സുകളില്‍ അഞ്ചു റാങ്കും മലയാളികള്‍ക്ക്. മുത്വവ്വല്‍ കോഴ്‌സില്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ കാടങ്കോട് സ്വദേശി മുഹമ്മദ് ഹസന്‍ ഒന്നാം സ്ഥാനവും കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് സ്വദേശി ആസിഫ് രണ്ടാം സ്ഥാനവും നേടി. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ശബീറിനാണ് മൂന്നാം സ്ഥാനം. മുഖ്തസ്വര്‍  കോഴ്‌സില്‍ പാലക്കാട് ജില്ലയിലെ മുതലമട, ചുവട്ട്പാടം സ്വദേശി അബ്ദുസ്സമദ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ ചിറക്കോട് സ്വദേശി സകരിയ്യ മൂന്നാം സ്ഥാനം നേടി.

RELATED STORIES

Share it
Top