ബാങ്ക് വാന്‍ ആക്രമിച്ച് 1.33 കോടി കവര്‍ന്നുപാട്യാല: സ്വകാര്യ ബാങ്കിന്റെ വാഹനത്തില്‍നിന്ന് സായുധസംഘം പട്ടാപ്പകല്‍ 1.33 കോടി രൂപ കവര്‍ന്നു. പഞ്ചാബിലെ രാജ്പുര പട്ടണത്തിലാണ് സംഭവം. സ്‌കോര്‍പിയോ വാഹനത്തിലെത്തിയ ഏഴംഗസംഘം വാന്‍ ഡ്രൈവറെ വെടിവച്ചു പരിക്കേല്‍പ്പിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. ചണ്ഡീഗഡില്‍നിന്ന് ബാനൂരിലും രാജ്പുരയിലുമുള്ള ബാങ്കിന്റെ വിവിധ ശാഖകളില്‍ വിതരണം ചെയ്യാനുള്ളതായിരുന്നു പണം. കുറേ ദൂരം വാഹനത്തെ പിന്തുടര്‍ന്നശേഷം ഹൈവേയില്‍ വച്ച് തടഞ്ഞുനിര്‍ത്തിയായിരുന്നു കവര്‍ച്ച. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top