ബാങ്ക് ലയനത്തിന്റെ മറവില്‍ വിദ്യാഭ്യാസവായ്പാ ഇളവ് അട്ടിമറിക്കരുത്: യൂത്ത്ഫ്രണ്ട് (എം)

ചെറുതോണി: എസ്ബിടി-എസ്ബിഐ ലയനത്തിന്റെ മറവില്‍ വിദ്യാഭ്യാസ വായ്പയെടുത്ത 20,000ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം നിഷേധിക്കുന്ന എസ്ബിഐയുടെ നിലപാടിനെതിരെ യൂത്ത്ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൈനാവ് എസ്ബിഐ ശാഖ ഉപരോധിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം ധനകാര്യ സ്ഥാപനമേതെന്നു നോക്കാതെ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യൂത്ത്ഫ്രണ്ട് (എം) ഇടുക്കി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. എസ്ബിഐയില്‍നിന്ന് വായ്പ എടുത്തവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുകയും എസ്.ബി.ടിയില്‍ നിന്നും വായ്പയെടുത്തവര്‍ക്കുള്ള ആനുകൂല്യം നിഷേധിക്കുന്നത് ഇരട്ട നീതിയാണ്. വായ്പ തിരിച്ചുപിടിക്കാന്‍ വന്‍കിട കോര്‍പ്പറേറ്റുകളെ ഏല്‍പ്പിച്ച് സാധാരണക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ ചെറുത്തുതോല്‍പിക്കുമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍സെക്രട്ടറി എം. മോനിച്ചന്‍ പറഞ്ഞു.

RELATED STORIES

Share it
Top