ബാങ്ക് റോഡില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീടുകള്‍ തകര്‍ത്തു: വ്യാപക പ്രതിഷേധം

വടകര: കീഴല്‍ മുക്കില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ നാരായണ കോളേജിലെ എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ബാങ്ക് റോഡിലെ പുതിയടത്ത് അഷ്‌റഫ്, പുതിയടുത്ത് നൗഫല്‍ എന്നിവരുടെ വീടുകള്‍ അക്രമിച്ചു.
ഇരുമ്പ് വടി, കല്ല്, പട്ടിക, എന്നീ മാരകായുധങ്ങളുമായി 150 ഓളം വരുന്ന അക്രമികള്‍ കീഴല്‍ മുക്കില്‍ നിന്നും പ്രകടനമായി ബേങ്ക് റോഡിലേക്ക് വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടുകള്‍ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീകള്‍ വടകരയില്‍ ചികില്‍സ തേടി. അക്രമികള്‍ സഞ്ചരിച്ച ബൈക്കുകള്‍ വടകര പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വില്ലാപ്പള്ളി പഞ്ചായത്തിലെ ബേങ്ക് റോഡില്‍ എസ്എഫ് പ്രവര്‍ത്തകര്‍ വീടുകള്‍ അക്രമിച്ചതില്‍ എസ്ഡിപിഐ വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു.
മടപ്പള്ളി കോളജ് ഉള്‍പ്പെടെ വടകരയുടെ സമീപ പ്രദേശങ്ങളില്‍ സിപിഎം ഒത്താശയോടെ നടത്തുന്ന അക്രമസംഭവങ്ങള്‍ വ്യാപിപ്പിക്കാനുള്ള എസ്എഫ്‌ഐ ഗൂഡാലോചന പൊതുജനങ്ങള്‍ തിരിച്ചറിയണമെന്ന് ക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് അഷ്‌ക്കര്‍ വില്ലാപ്പള്ളി. സൈഫ്, മുഹമ്മദ്, റഫീഖ് സംസാരിച്ചു.

RELATED STORIES

Share it
Top