ബാങ്ക് പ്രസിഡന്റിനെയുംസെക്രട്ടറിയെയും അറസ്റ്റ് ചെയ്തു

തിരുവല്ല: സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ബാങ്ക് പ്രസിഡന്റിനെയും, സെക്രട്ടറിയേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മാവേലിക്കര തഴക്കര സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന പണാപഹരണ കേസിലാണ് പ്രസിഡന്റ് വി പ്രഭാകരന്‍ പിള്ള(86), സെക്രട്ടറി അന്നമ്മ മാത്യു(57) എന്നിവരെ െ്രെകംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇന്നലെ തിരുവല്ലയില്‍ അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതി ശാഖാ മാനേജര്‍ ജ്യോതി മധുവിനെ െ്രെകംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. െ്രെകംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പക്ടര്‍ വി ജോഷി, എഎസ്‌ഐ അനില്‍കുമാര്‍, ഷാനവാസ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top