ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരില്ലാത്ത വിജയം

കാഞ്ഞങ്ങാട്: അജാനൂര്‍ കോഓപറേറ്റീവ് അര്‍ബണ്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരില്ലാത്ത വിജയം. സിഎംപിയിലെ വി കമ്മാരനെ പ്രസിഡന്റായും മുസ്്‌ലിം ലീഗിലെ എ എം അബ്ദുല്‍ ഖാദറിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
കോണ്‍ഗ്രസ്, ലീഗ്, സിഎംപി കക്ഷികളാണ് യുഡിഎഫ് പാനലില്‍ മല്‍സരിച്ചത്. കുഞ്ഞാമദ് സി പാലക്കി, എം വി അരവിന്ദാക്ഷന്‍, സി വി തമ്പാന്‍, പി അബ്ദുല്‍ കരീം, സുകുമാരന്‍ പൂച്ചക്കാട്, കെ എന്‍ രാജേന്ദ്ര പ്രസാദ്, ടി ശ്യാമള, സി പി കാഞ്ചന, പി ശോഭന എന്നിവരെയാണ് അര്‍ബണ്‍ ബാങ്ക്  ഡയറക്ടര്‍മാരായി തിരഞ്ഞെടുത്തത്.

RELATED STORIES

Share it
Top