ബാങ്ക് തട്ടിപ്പ്: മൂന്ന് കമ്പനി ഉടമകള്‍ അറസ്റ്റില്‍

അഹ്മദാബാദ്: ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 2,654 കോടി രൂപ വഞ്ചിച്ച കേസില്‍ വഡോദര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (ഡിപിഐഎല്‍) മൂന്ന് ഉടമസ്ഥരെ സിബിഐയും ഗുജറാത്ത് തീവ്രവാദവിരുദ്ധ സേനയും (എടിഎസ്) സംയുക്തമായി അറസ്റ്റ് ചെയ്തു. എസ് എന്‍ ഭാട്‌നഗര്‍, മക്കളായ അമിത്, സുമിത് എന്നിവരെയാണ് രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇലക്ട്രിക് കേബിളുകളും ഇലക്ട്രിക് ഉപകരണങ്ങളുമാണ് ഡിപിഐഎല്‍ നിര്‍മിക്കുന്നത്.  ഉടമകളെ പിടികൂടാന്‍ സിബിഐ തങ്ങളുടെ സഹായം തേടിയിരുന്നുവെന്ന് മുതിര്‍ന്ന എടിഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഉടമകള്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന വിവരം കിട്ടിയതനുസരിച്ച് ഉദയ്പൂരിലെ ഒരു ഹോട്ടല്‍ റെയ്ഡ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top