ബാങ്ക് കണ്‍സോര്‍ഷ്യവുമായി കരാര്‍ ഒപ്പിട്ടു; കെഎസ്ആര്‍ടിസിക്ക് 3127 കോടിയുടെ വായ്പ

തിരുവനന്തപുരം: കടണക്കെണിയിലായ കെഎസ്ആര്‍ടിസിക്ക് ആശ്വാസമായി 3127 കോടിയുടെ വായ്പ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബാങ്ക് കണ്‍സോര്‍ഷ്യവുമായി കെഎസ്ആര്‍ടിസി കരാര്‍ ഒപ്പുവച്ചു. മൂന്നു ബാങ്കുകള്‍ക്കു പുറമേ കെടിഡിഎഫ്‌സിയും കണ്‍സോര്‍ഷ്യത്തിലുണ്ട്. എസ്ബിഐ, വിജയ ബാങ്ക്, കാനറ ബാങ്ക് എന്നീ ബാങ്കുകളും കെടിഡിഎഫ്‌സിയും ചേര്‍ന്നാണ് വായ്പ അനുവദിക്കുക.
എസ്ബിഐയില്‍ നിന്ന് 1000 കോടിയും വിജയ ബാങ്ക്, കാനറ ബാങ്ക് എന്നിവയില്‍ നിന്ന് 500 കോടി രൂപ വീതവും ലഭിച്ചു. ശേഷിക്കുന്ന 1127 കോടിയും ധനവകുപ്പിനു കീഴിലുള്ള കെടിഡിഎഫ്‌സിയില്‍ നിന്നാണ്. ബാങ്കുകള്‍ക്കെല്ലാം 9.2 ശതമാനമാണ് പലിശ. കെടിഡിഎഫ്‌സിക്ക് 11.8 ശതമാനം പലിശ നല്‍കണം. എന്നാല്‍, കെടിഡിഎഫ്‌സിക്ക് പലിശയിനത്തില്‍ കെഎസ്ആര്‍ടിസി 9 ശതമാനം നല്‍കിയാല്‍ മതി. ബാക്കി തുക സര്‍ക്കാര്‍ നല്‍കാമെന്നാണ് ധാരണ. 20 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വായ്പയാണ് നല്‍കുന്നത്.

RELATED STORIES

Share it
Top