ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കല്‍ പ്രതിഷേധാര്‍ഹം: എം പി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി.
സാമ്പത്തിക കുറ്റവാളികള്‍ക്കെതിരായ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകളില്‍ നടന്ന സാമ്പത്തിക ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യവല്‍ക്കരണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.
ബാങ്കുകളെ കൊള്ളയടിച്ച് വിദേശ രാജ്യങ്ങളിലേക്കു കടന്ന വന്‍കിടക്കാര്‍ക്ക് അതിനവസരമൊരുക്കിയ ശേഷം നിയമനിര്‍മാണം നടത്തുന്നത് ആത്മാര്‍ഥതയോടെയല്ല.
വിജയ് മല്യ, ലളിത് മോദി, നിരവ് മോദി, മെഹുള്‍ ചോസ്‌കി തുടങ്ങി നിരവധി പേര്‍ രാജ്യം വിട്ടത് ഈ സര്‍ക്കാരിന്റെ കാലയളവിലാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top