ബാങ്കിങ് മേഖലയില്‍ രണ്ടുദിവസത്തെ പണിമുടക്കിന് ഒരുങ്ങി ജീവനക്കാര്‍

കൊച്ചി: സേവന വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു ദിവസത്തെ പണിമുടക്കിനൊരുങ്ങി ബാങ്കിങ് മേഖല. വിവിധ ബാങ്ക് യൂനിയനുകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക്് യൂനിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്കിനൊരുങ്ങുന്നത്. ഈമാസം അവസാന വാരം പണിമുടക്ക് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍ പറഞ്ഞു. തങ്ങളുടെ ആവശ്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കിയിട്ടുണ്ട് ഇതിന്റെ തീരുമാനം കൂടി അറിഞ്ഞ ശേഷം പണിമുടക്കിന്റെ തിയ്യതി നിശ്ചയിക്കുമെന്നും ജോസണ്‍ പറഞ്ഞു. സേവന വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യപ്പെട്ട് ഇന്നലെ രാജ്യമെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലും  പ്രതിഷേധ പ്രകടനങ്ങള്‍ നടന്നെന്നും ജോസണ്‍ പറഞ്ഞു.

RELATED STORIES

Share it
Top