ബാഗ് പരിശോധിക്കുന്ന സ്‌കാനിങ് മെഷിനുള്ളില്‍ യുവതി കയറിക്കൂടി; ദൃശ്യങ്ങള്‍ വൈറല്‍

ബെയ്ജിങ്: ബാഗ് പരിശോധിക്കുന്ന സ്‌കാനിങ് മെഷിനുള്ളില്‍ കയറികൂടി യുവതി. ചൈനയിലെ ഡോംഗ്വാന്‍ റെയില്‍വേ സ്‌റ്റേഷനിലെ  സ്‌കാനിങ് മെഷിനിലുള്ളിലാണ് സ്വന്തം ബാഗിനൊപ്പം യുവതിയും കയറിക്കൂടിയത്.
റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് കയറുന്നതിന് മുമ്പായി ബാഗുകളെല്ലാം സ്‌കാനിങ് മെഷീനിലടണം. എന്നാല്‍ ബാഗ് നഷ്ടപ്പെടുമെന്ന പേടികൊണ്ട് യുവതിയും മെഷീന്റെ ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു.തുടര്‍ന്ന് തന്റെ ഹാന്‍ഡ് ബാഗ് തപ്പിയെടുത്തു.ബാഗ് മോഷണം പോകാതിരിക്കാനാണ് സ്‌കാനിങ് മെഷീനുള്ളില്‍ കടന്നതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരോട് യുവതി പറഞ്ഞത്.ഈ ദൃശ്യങ്ങളാണ് ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

RELATED STORIES

Share it
Top