ബാഗേജ് മുബൈയില്‍ കുടുങ്ങി; ജപ്പാന്‍ സ്വദേശികള്‍ കരിപ്പൂരില്‍ വലഞ്ഞു

കൊണ്ടോട്ടി: ജപ്പാനില്‍ നിന്ന് കരിപ്പൂരിലെത്തിയ രണ്ടുവിദേശികളുടെ ബാഗേജ് മുബൈ വിമാനത്താവളത്തില്‍ കുടുങ്ങി. യാത്രക്കാര്‍ ദുരത്തിലായി. കഴിഞ്ഞ 24ന് ജപ്പാനിലെ ഹനിത വിമാനത്താവളത്തില്‍ നിന്ന് ഹോങ്കോങ് വഴി മുംബൈയിലെത്തി പിന്നീട് കരിപ്പൂരിലെത്തിയ ജപ്പാന്‍ സ്വദേശികളും ബിസിനസ്സുകാരുമായ ടെക്കോസോ സുഗ(70), സഹായി കെയ്ത ഹിതാക്കോ(50) എന്നിവരുടെ ബാഗേജാണ് മുബൈയില്‍ കുടുങ്ങിയത്. ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനത്തിലാണ് ഇരുവരും മുബൈ വഴി കരിപ്പൂരിലെത്തിയത്.
മൂന്ന് ലഗേജുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന നടത്തിയപ്പോള്‍ ഒരു പെട്ടി പരിശോധനയില്‍ സംശയമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധന തുടരുന്നതിനിടയിലാണ് കരിപ്പൂരിലേക്കുളള വിമാനം പുറപ്പെടാനൊരുങ്ങിയത്. ഇതോടെ ബാഗേജ് ഇരുവരോടും കരിപ്പൂരിലെത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ 24ന് എത്തിയ ഇവര്‍ക്ക് ബാഗേജുകളൊന്നും ലഭിച്ചില്ല. പിന്നീട് ഇവര്‍ കോഴിക്കോട് താമസിക്കുകയായിരുന്നു.
രണ്ടുദിസം കഴിഞ്ഞ് രണ്ടുബാഗുകള്‍ കിട്ടി. എന്നാല്‍ വസ്ത്രങ്ങളും മരുന്നുമുള്‍പ്പെടെയുളള അടങ്ങിയ ബാഗ് ലഭിച്ചില്ല. ഇതു സംബന്ധിച്ച് നിരവധി തവണ ജെററ് എയര്‍വെയ്‌സ് അധികൃതരോട് പരാതി പറഞ്ഞെങ്കിലും ശനിയാഴ്ചവരെ ഫലം കണ്ടില്ല. പിന്നീട് ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ കരിപ്പൂരില്‍ നിന്ന് വിമാനത്തില്‍ മുബൈയിലേക്ക് പോയി ബാഗേജുമായി രാത്രിയോടെ തിരിച്ചുവരികയായിരുന്നു. നാലുദിവസമായി വിമാനത്താവളത്തില്‍ ലഗേജ് തിരഞ്ഞെ് അലയുന്ന ഇവരുടെ ചെന്നൈ, തിരുവനന്തപുരം യാത്ര ഇതോടെ മുടങ്ങി. ഈ മാസം 31ന് തിരിച്ചു ജപ്പാനിലേക്ക് മടങ്ങാനുളളതാണ്.

RELATED STORIES

Share it
Top