ബാഗേജുകളിലെ മോഷണം: കരിപ്പൂരില്‍ അല്ല- പോലിസ്‌

കരിപ്പൂര്‍: കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജുകളില്‍ നിന്നു വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയത് ദുബയില്‍ നിന്ന്. എയര്‍പോര്‍ട്ട് അതോറിറ്റിയും കരിപ്പൂര്‍ പോലിസും വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണു കരിപ്പൂരില്‍ ബാഗേജുകള്‍  കു ത്തിതുറന്നിട്ടില്ലെന്നു കണ്ടെത്തിയത്.
ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണു ബാഗേജുക ളില്‍ നിന്ന് വസ്തുക്കള്‍ നഷ്ടമായതെന്നു പോലിസ് പറഞ്ഞു. ചൊവ്വാഴ്ച ദുബയില്‍ നിന്നു കരിപ്പൂരിലെത്തിയ യാത്രക്കാരില്‍ നിന്നാണു ബാഗേജിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയത്.


എയര്‍പോര്‍ട്ട് അതോറിറ്റി, കേന്ദ്ര സുരക്ഷാസേന, പോലിസ് എന്നിവര്‍ വിമാനത്താവളത്തിലെ സിസി ടിവി കാമറകളടക്കം പരിശോധിച്ചതില്‍ നിന്നാണു മോഷണം കരിപ്പൂരില്‍ നടന്നിട്ടില്ലെന്ന് ബോധ്യമായത്. പരാതി ഉയര്‍ന്ന യാത്രക്കാരുടെ ബാഗേജുകള്‍ കൈകാര്യം ചെയ്തിരിക്കുന്നതു ദുബയിലാണ്. ദുബയ് എയര്‍പോര്‍ട്ട് അതോറിറ്റിയും സുരക്ഷാ ഏജന്‍സികളും വിഷയം ഏറ്റെടുത്തു നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
കരിപ്പൂരില്‍ നിന്നു യാത്ര പുറപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഇതുവരെ സമാന രീതിയിലുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല. കരിപ്പൂരിലെ സുരക്ഷാ നടപടികള്‍ ഫലപ്രദമാണെന്ന് അതോറിറ്റി പറയുന്നു.
കരിപ്പൂരില്‍ 24 അന്താരാഷ്ട്ര വിമാനങ്ങള്‍ ദിനേന വരുന്നുണ്ട്. ദുബയിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നു പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണു പരാതിപ്പെട്ടത്. കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് വിലപിടിപ്പുളള സാധനങ്ങള്‍ മോഷണം പോയതു സംബന്ധിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ് ദുബയ് റീജ്യനല്‍ മാനേജറാണ് ദുബയ് പോലിസ്, ദുബയ് ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗങ്ങള്‍ക്കു പരാതി നല്‍കിയത്. ഇതില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

RELATED STORIES

Share it
Top