ബാഗില്‍ നിന്ന് പുസ്‌കമെടുക്കാന്‍ വെകി; വിദ്യാര്‍ഥിക്ക് മര്‍ദനം

മഞ്ചേശ്വരം: ബാഗില്‍ നിന്ന് പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം തരം വിദ്യാര്‍ഥിയെ അധ്യാപിക ചൂരല്‍ കൊണ്ട് മര്‍ദിച്ചതായി പരാതി. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈവളിഗെ പഞ്ചായത്തിലെ ബായിക്കട്ടയിലെ സിദ്ദീഖിന്റെ മകന്‍ മൊയ്തീന്‍ സാദത്തി(5) നാണ് മര്‍ദനമേറ്റത്. മഞ്ചേശ്വരം ഉപജില്ലയിലെ അട്ടഗോളി എഎല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. തുടര്‍ന്ന് അധ്യാപികയോട് ഒരു മാസത്തേക്ക് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മഞ്ചേശ്വരം എഇഒ പറഞ്ഞു.

RELATED STORIES

Share it
Top