ബാഗില്‍ നിന്ന് കണ്ടെത്തിയത് 27 ജോഡി കൈപ്പത്തികള്‍

മോസ്‌കോ: റഷ്യ-ചൈന അതിര്‍ത്തിക്ക് കിലോമീറ്ററുകള്‍ അകലെയായി മഞ്ഞില്‍ പുതഞ്ഞ നിലയില്‍ ബാഗും അതിനുള്ളില്‍  27 ജോഡി കൈപ്പത്തികളും കണ്ടെത്തി. നദീ ദ്വീപായ കബറോവ്‌സ്‌കില്‍ കഴിഞ്ഞ ആഴ്ചയാണ് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ മനുഷ്യ കൈപ്പത്തികള്‍ കണ്ടെത്തിയത്. ഇവ എവിടെ നിന്ന് വന്നു എന്ന അന്വേഷണമായിരുന്നു പിന്നെ.  മാധ്യമങ്ങള്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിന് പിന്നാലെ പല തരത്തിലുള്ള വിശദീകരണങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നത്.
കൈപ്പത്തികള്‍ കണ്ടെത്തിയതിനു സമീപം മെഡിക്കല്‍ ബാന്‍ഡേജുകളും ആശുപത്രിയില്‍ ഉപയോഗിക്കുന്ന തരം പ്ലാസ്റ്റിക് കൂടുകളും കണ്ടെത്തിയെന്നും അതുകൊണ്ട് ഇവ ഏതെങ്കിലും ആശുപത്രിയില്‍ നിന്ന് അശാസ്ത്രീയമായ രീതിയില്‍ ഉപേക്ഷിച്ചതാവാമെന്നുമായിരുന്നു ഔദ്യോഗിക അന്വേഷണസംഘം നല്കിയ ആദ്യ വിശദീകരണം.
അജ്ഞാതമായ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുമ്പ് കൈപ്പത്തികള്‍ ആശുപത്രികളില്‍ മുറിച്ചുമാറ്റാറുണ്ടത്രേ. ഏതെങ്കിലും വിധത്തില്‍ പിന്നീട് മൃതദേഹങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ വിരലടയാളം ശേഖരിക്കാനാണ് ഇങ്ങനെ ചെയ്യാറുള്ളതെന്നും റിപോര്‍ട്ട് വന്നു.

RELATED STORIES

Share it
Top