ബാംഗ്ലൂര്‍ എഫ്‌സിയിലേക്ക് സെലക്ഷന്‍ നേടിയ അരുണ്‍ പൗലോസിനെ അനുമോദിച്ചു

കോതമംഗലം: കുട്ടമ്പുഴ യുവ ക്ലബ്ബിന്റെ കോച്ചിങ് ക്യാംപിലൂടെയും ലീഗ് മത്സരങ്ങളിലൂടെയും വളര്‍ന്നു വന്ന് ബാംഗ്ലൂരില്‍ വച്ചു നടന്ന ഓസോണ്‍ ബാംഗ്ലൂര്‍ എഫ്‌സി സെലക്ഷന്‍ ട്രയല്‍സില്‍ വിജയിച്ച യുവ ക്ലബ് മെംബര്‍ അരുണ്‍ പലോസ്(മോനു) പുത്തന്‍പുരയ്ക്കലിനെ അനുമോദിച്ചു. അനുമോദന യോഗം ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി ഉദ്്ഘാടനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് സിബി കെ എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീലാ കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ കെ ജെ ജോസ്, തങ്കമ്മ പി കെ, കോച്ച് ബിനു സ്‌കറിയ, ക്ലബ്ബ് സെക്രട്ടറി സിജോ വര്‍ഗീസ്, സജി കെ പി സംസാരിച്ചു.  ക്ലബ് ഭാരവാഹികളായ ശിവന്‍ ആലുങ്കല്‍, ബിനു പി ബി, അജി കെ കെ, ബിനു കെ എം, ബിനില്‍ കെ ബേബി, എബിന്‍ എല്‍ദോസ്, ബിബി തോമസ്, ജോബി തോമസ്, ബേസില്‍ സി എല്‍ദോസ്, ബേബി പോള്‍ നേതൃത്വം നല്‍കി.
യു സി കോളജ് താരം ആല്‍ബിന്‍ ഔസേപ്പച്ചനേയും യുവ കോച്ചിങ് ക്യാംപ് അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

RELATED STORIES

Share it
Top