ബഹ്‌റയ്‌നില്‍ പോലിസ് വെടിവയ്പ് ; അഞ്ചു മരണംമനാമ: ബഹ്‌റയ്‌നില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പോലിസ് നടത്തിയ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം തടവിനു ശിക്ഷിക്കപ്പെട്ട ശിയാ പണ്ഡിതന്‍ ഈസ ഖാസിമിയെ പിന്തുണച്ച് അദ്ദേഹത്തിന്റെ ആസ്ഥാനമായ മനാമയ്ക്കടുത്തുള്ള ദിറാസ് ഗ്രാമത്തില്‍ റാലി നടത്തിയവര്‍ക്കു നേരെയാണ് പോലിസ് നടപടി. 286 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് സംഘര്‍ഷമുണ്ടായതായും പോലിസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഭീകരബന്ധം ആരോപിച്ച് കഴിഞ്ഞവര്‍ഷം ഖാസിമിന്റെ പൗരത്വം റദ്ദാക്കിയ സര്‍ക്കാര്‍  ഒരു വര്‍ഷം തടവിനു ശിക്ഷിക്കുകയും ആസ്തികള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്.

RELATED STORIES

Share it
Top