ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും : ഭരണഘടനാ സാധുത പരിശോധിക്കാനൊരുങ്ങി സുപ്രീംകോടതിന്യൂഡല്‍ഹി:  മുസ്‌ലിം സമുദായത്തിലെ ബഹുഭാര്യാത്വത്തിന്റെയും 'നിക്കാഹ് ഹലാല'യുടെയും ഭരണഘടനാ സാധുത പരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി. ഇക്കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിനും നിയമ കമ്മിഷനും സുപ്രീംകോടതി നോട്ടിസയച്ചു.
മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ച് ഈ വിഷയങ്ങളും വിശദ പരിശോധനയ്ക്കു തുറന്നിട്ടിരുന്നതായി ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി.
ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹര്‍ജികളിലാണഅ കോടതി നിലപാട് വ്യക്തമാക്കിയത്.

RELATED STORIES

Share it
Top