'ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല': എസ്ഡിപിഐ പ്രചാരണ കാംപയിന്‍ നാളെ മുതല്‍ ആഗസ്ത് 20 വരെ

പാലക്കാട്: ‘ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണ കാംപയിന്‍ ജില്ലയില്‍ വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളായെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മഹാരാജാസ് കോളജില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരവും യാദൃശ്ചികവുമായ സംഭവത്തിന്റെ പിറകില്‍ എസ്ഡിപിഐ ആണന്ന പ്രചാരണത്തിനെതിരേ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും പാര്‍ട്ടി മുന്നോട്ട് വെക്കുന്ന ബഹുജന്‍ രാഷ്ട്രീയത്തെ കൂടുതല്‍ ജനങ്ങള്‍ക്കെത്തിക്കുകയും ചെയ്യുക എന്നതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.
സിപിഎം ഭരണ സ്വാധീനമുപയോഗിച്ച്  പോലിസ് വേട്ട തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ എസ്ഡിപിഐക്ക് ബന്ധമുണ്ടന്നതിന് ഒരു തെളിവും ഇല്ല.
കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹമായ വാര്‍ത്തകളാണ് ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരെ കസ്റ്റഡിയില്‍ വെച്ച് ഇടതു പോലിസ് എസ്ഡിപിഐക്കെതിരേ വഴിവിട്ട നീക്കത്തിന് മുതിരുകയാണ് ചെയ്തത്.
എസ്ഡിപിഐ ഉയര്‍ത്തുന്ന രാഷ്ട്രീയമാണ് യഥാര്‍ത്ഥത്തില്‍ സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നത്. നേതാക്കള്‍ പറഞ്ഞു. വാഹന പ്രചാരണം, പൊതുസമ്മേളനങ്ങള്‍, ലഘുലേഖാ വിതരണം, ഹൗസ് കാംപയിന്‍ തുടങ്ങിയവ പ്രചാരണത്തിന്റെ ഭാഗമായി നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, ജില്ലാ കമ്മിറ്റിയംഗം ഒ എച്ച് ഖലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top