ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാകില്ല: എസ്ഡിപിഐ

കൊല്ലം:സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാകില്ല എന്ന പ്രചരണ കാംപയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് ചടയമംഗലം പോരേടത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
മഹാരാജാസ് കോളജില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവം മറയാക്കി എസ്ഡിപിഐ ഉയര്‍ത്തുന്ന മുന്നേറ്റത്തെ തകര്‍ക്കാരനുളള ഭരണകൂട ഗൂഢാലോചനയെ തുറന്നുകാട്ടുകയും പാര്‍ട്ടി ഉയര്‍ത്തുന്ന ബഹുജന്‍രാഷ്ട്രീയത്തെ ക്യാംപയിനുകളിലൂടെ പൊതുജനസമക്ഷം അവതരിപ്പിക്കുകയും ചെയ്യും. കാംപയിന്റെ ഭാഗമായി മണ്ഡലം തലങ്ങളില്‍ ആഗസ്ത് 20 വരെ പ്രചരണജാഥകള്‍, ഹൗസ് കാംപയിന്‍, പൊതുയോഗങ്ങള്‍, ജനജാഗ്രതാസദസ്സ് എന്നിവ സംഘടിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ കെ സലാഹുദ്ദീന്‍ അധ്യക്ഷത വഹിക്കും. ഷറാഫത്ത് മല്ലം, ജോണ്‍സണ്‍ കണ്ടച്ചിറ, അയത്തില്‍ റസാഖ്, എ കെ ഷെരീഫ്, ഷെമീര്‍ ഭരണിക്കാവ്, സിയാദ് കുട്ടി ചാത്തിനാംകുളം, ഇക്ബാല്‍ അഷ്ടമുടി, അഡ്വ. ഫൈസി എം പാഷ, വി ഷാഹുല്‍ ഹമീദ്, ശൈലജ സുധീര്‍, ജവാദ് കുറ്റിച്ചിറ, നൗഫല്‍ ചടയമംഗലം തുടങ്ങിയ ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

RELATED STORIES

Share it
Top