ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാന്‍ കഴിയില്ല: എസ്ഡിപിഐ മണ്ഡലം കണ്‍വന്‍ഷന്‍

തിരൂരങ്ങാടി: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാന്‍ കഴിയില്ലന്ന പ്രമേയത്തില്‍ എസ്ഡിപിഐ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം കണ്‍വന്‍ഷന്‍ ചെമ്മാട് മെക്കൊ മാളില്‍ നടന്നു. സംസ്ഥാന സെക്രട്ടറി മുസ്ഥഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. അപസര്‍പ്പ കഥകള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിയെ തകര്‍ക്കാമെന്ന മോഹമാണ് ഇന്ന് സിപിഎം ഉയര്‍ത്തിപ്പിടിക്കുന്നത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ എതിരാളികളെ ഭീകരമായി കൊല നടത്തിയ സിപിഎം വര്‍ഗീയമായ കാഴ്ചപ്പാടിലാണ് മുന്നോട്ട് പോവുന്നത്. ന്യൂനപക്ഷ മുന്നേറ്റത്തെ എന്നും അസഹിഷ്ണതയോടെ കാണുന്ന പാര്‍ട്ടിയാണ് സിപിഎം.
ഇടതുപക്ഷ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇപ്പോള്‍ പ്രതിപക്ഷ റോള്‍ നിര്‍വഹിക്കുന്ന പാര്‍ട്ടിയെ മഹാരാജാസിന്റെ പേരില്‍ കിട്ടിയ സന്ദര്‍ഭം ഉപയോഗപ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ രൂപീകരണ കാലം തൊട്ട് എന്തും നേരിടാന്‍ സജ്ജമായ ഒരു വിഭാഗത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും മുസ്ഥഫ കൊമ്മേരി സൂചിപ്പിച്ചു. ജില്ലാ സെക്രട്ടറി മുസ്ഥഫ, തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഹമീദ് പരപ്പനങ്ങാടി, സിക്രട്ടറി ഉസ്മാന്‍ ഹാജി, ജാഫര്‍ തിരൂരങ്ങാടി, യാസര്‍ അറഫാത്ത്, വി പി ഉമ്മര്‍  സംസാരിച്ചു.

RELATED STORIES

Share it
Top