ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല: എസ്ഡിപിഐ കണ്‍വന്‍ഷന്‍

പാലക്കാട്: ബഹുജന്‍ രാഷ്ട്രിയത്തെ തകര്‍ക്കാനാവില്ലെന്ന കാംപയിന്റെ ഭാഗമായി എസ്ഡിപിഐ പാലക്കാട് മണ്ഡലം കണ്‍വന്‍ഷന്‍ എന്‍എംആര്‍ ഹാളില്‍ സംഘടിപ്പിച്ചു. കാംപയിന്റെ ഭാഗമായി പോസ്റ്റര്‍ പചാരണം, ഹൗസ് കാംപയിന്‍, ലഘുലേഘ വിതരണം, വാഹനപ്രചരണ ജാഥ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഒ എച്ച് ഖലീല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം പി കെ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി മുഹമ്മദലി, റഫീഖ് നൗഷാദ്, പേഴുംകര സുലൈമാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top