'ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല' എസ്ഡിപിഐ കാംപയിന്‍ തുടങ്ങി

കോഴിക്കോട്: എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്ന സാമൂഹിക ജനാധിപത്യമെന്ന ആശയത്തെ ഫാഷിസ്റ്റ് ശൈലിയില്‍ അടിച്ചമര്‍ത്താനുള്ള സാമ്പ്രദായിക രാഷ്ട്രീയക്കാര്‍ക്കു മറുപടിയായി ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല’എന്ന പ്രമേയം അടിസ്ഥാനമാക്കി എസ്ഡിപിഐ കാംപയിന്‍ തുടക്കമായി.
സംസ്ഥാനത്തുടനീളം ജൂലൈ 20 മുതല്‍ ആഗസ്ത് 20 വരെയാണ് കാംപയിന്‍. പാര്‍ട്ടിയുടെ രൂപീകരണകാലം മുതല്‍ വര്‍ഗീയത ആരോപിച്ച് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ എസ്ഡിപിഐയെ പൊതുസമൂഹത്തിനു മുന്നില്‍ അടിസ്ഥാനരഹിതമായി അവഹേളിക്കുകയാണ്.
എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്ന ബഹുജന്‍ രാഷ്ട്രീയാധികാരമെന്ന ആവശ്യം സവര്‍ണാധിപത്യ പ്രസ്ഥാനങ്ങളെ അലോസരപ്പെടുത്തുന്നതാണ് മുഖ്യ കാരണം. ജനാധിപത്യത്തിന്റെ പേരില്‍ രാജ്യത്തെ മുഖ്യധാര രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഹിന്ദുത്വ വര്‍ഗീയതയെയാണ് പരിപോഷിപ്പിക്കുന്നത് ദലിത്, ന്യൂനപക്ഷ, ആദിവാസി വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി അധികാരങ്ങളിലും വിഭവങ്ങളിലും പങ്കാളിത്തം ആവശ്യപ്പെടുന്നതാണ് എസ്ഡിപിഐക്കെതിരേ തിരിയാന്‍ കാരണം. ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന കുപ്രചാരണങ്ങള്‍ക്ക് കേരളത്തില്‍ ചുക്കാന്‍ പിടിക്കുന്നത് ഇപ്പോള്‍ സിപിഎം ആണെന്നതാണ് ഖേദകരമെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തില്‍ ക്രിയാത്മകമായി ഇടപെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ എസ്ഡിപിഐക്ക് പൊതുജനങ്ങളോട് ചില യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തുവാനുണ്ട്. കാംപയിന്റെ ഭാഗമായി സംസ്ഥാനത്ത് ജനസമ്പര്‍ക്ക സദസ്സ്, ഗൃഹസമ്പര്‍ക്കം, ലഘുലേഖ വിതരണം ഉള്‍പ്പെടെ വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.

RELATED STORIES

Share it
Top