ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല: എസ്ഡിപിഐ പ്രചാരണോദ്ഘാടനം ഇന്ന്

ആലുവ: എസ്ഡിപിഐക്കെതിരേ സിപിഎം നടത്തുന്ന നുണ പ്രചരണങ്ങള്‍ക്കെതിരേ ഒരുമാസം നീണ്ട് നില്‍ക്കുന്ന കാംപയിന് ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആലുവ പ്രയദര്‍ശിനി ടൗണ്‍ഹാളില്‍ നടക്കുന്ന പ്രചാരണോദ്ഘാടനത്തോടെ തുടക്കമാവുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ മാഞ്ഞാലി അറിയിച്ചു.”
ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്നതാണ് സംസ്ഥാന തലത്തില്‍ നടത്തുന്ന പ്രചാരണ കാംപയിന്റ പ്രമേയം. ഇന്ന് നടക്കുന്ന പ്രചാരണോദ്ഘാടനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം കെ മനോജ്കുമാര്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, റോയി അറയ്ക്കല്‍, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രചാരണത്തി ല്‍ ഗൃഹ സന്ദര്‍ശനം, വാഹനജാഥകള്‍, ജനസമ്പര്‍ക്ക സദസ്സുകള്‍, പോസ്റ്റര്‍ പ്രചാരണം, കുടുംബ സംഗമങ്ങള്‍, ലഘുലേഖാ വിതരണം എന്നിവ നടക്കും.
എസ്ഡിപിഐയുടെ പ്രചാരണത്തിലൂടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും വര്‍ഗീയ നിലപാടുകളും പൊതുജനങ്ങള്‍ക്കിടയില്‍ തുറന്ന് കാട്ടുമെന്ന് ജനറല്‍ സെക്രട്ടറി ഷെമീര്‍ മാഞ്ഞാലി അറിയിച്ചു.

RELATED STORIES

Share it
Top