ബഹിരാകാശ യാത്രാ ദൗത്യവുമായി ഐഎസ്ആര്‍ഒ ന്യൂഡല്‍ഹി: സഞ്ചാരികളെയും വഹിച്ചുള്ള ബഹിരാകാശയാത്രക്കായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നു.  ഇതിന്റെ ഭാഗമായി ഭാരം കൂടിയ റോക്കറ്റ് ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചു കഴിഞ്ഞു. 200 ഏഷ്യന്‍ ആനകളുടേതിനു തുല്യമാണ് റോക്കറ്റിന്റെ ഭാരം. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ തയ്യാറാക്കിയ ജിഎസ്എല്‍വി എംകെ 111 എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് ഇന്ത്യ ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും കൂടുതല്‍ ഭാരമുള്ളതാണ്്. സ്വന്തം മണ്ണില്‍ നിന്നും യാത്രക്കാരെ ബഹിരാകാശത്തെത്തിച്ച്്് സ്‌പേ—സ് ക്ലബ്ബില്‍ അംഗത്വം നേടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമായ ഭീമന്‍ റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ എസ് കിരണ്‍ കുമാര്‍ പറഞ്ഞു. റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം ശ്രീഹരിക്കോട്ടയില്‍ നടന്നു. എല്ലാ പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാവുകയാണെങ്കില്‍ ഒരു പതിറ്റാണ്ടിനകം ഇന്ത്യന്‍ മണ്ണില്‍ നിന്നു സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാന്‍ സാധിക്കുമെന്ന് കിരണ്‍കുമാര്‍ പറഞ്ഞു. എട്ട് ടണ്‍ ഭാരമുള്ള വസ്തുക്കളെ വഹിക്കാനുള്ള ശേഷി ഈ റോക്കറ്റിനുണ്ട്.  സര്‍ക്കാര്‍ അനുമതിയും സാമ്പത്തിക സഹായവും ലഭിക്കുന്ന മുറയ്ക്കു രണ്ടോ മൂന്നോ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാനുള്ള പദ്ധതി ഐഎസ്ആര്‍ഒ നേരത്തേതന്നെ തയ്യാറാക്കിയിട്ടുണ്ട്.  റഷ്യ, യുഎസ്്, ചൈന എന്നീ രാജ്യങ്ങളാണ് നിലവില്‍ ബഹിരാകാശയാത്ര നടത്തിയുട്ടുള്ളത്്്.

RELATED STORIES

Share it
Top