ബഹിരാകാശ നിലയം ഇന്ന് നിലം പതിക്കും?

ബെയ്ജിങ്: ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ഇന്ന് നിലം പതിക്കുമെന്ന് മുന്നറിയിപ്പ്. ചൈനീസ് ബഹിരാകാശ ഏജന്‍സിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്്. ഭൂമധ്യരേഖയ്ക്ക്് തെക്കും വടക്കുമുള്ള 43 ഡിഗ്രി വീതം അക്ഷാംശ പരിധിയിലുള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് ടിയാന്‍ഗോങ് പതിക്കാന്‍ സാധ്യത കൂടുതലെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ) നേരത്തേ അറിയിച്ചിരുന്നു.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിലയം പതിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 8.5 ടണ്‍ ഭാരമാണ് ബഹിരാകാശ നിലയത്തിനുള്ളത്. നിലയത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ തന്നെ കത്തിത്തീരാനാണ് സാധ്യത. 100 കിലോയോളം ഭൂമിയില്‍ പതിക്കാനും സാധ്യതയുണ്ട്. ചൈനയുടെ സ്വപ്‌ന പദ്ധതിയായ ടിയാന്‍ഗോങ് 2011ലാണ് വിക്ഷേപിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തന ദൗത്യം രണ്ടുവര്‍ഷം മുമ്പ് അവസാനിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top