ബഹാമാസ് : ഹുബെര്‍ട്ട് മിന്നിസ് പ്രധാനമന്ത്രിനാസോ: ബഹാമാസിന്റെ പുതിയ പ്രധാനമന്ത്രിയായി ഫ്രീ നാഷനല്‍  മൂവ്‌മെന്റ് (എഫ്എന്‍എം) നേതാവ് ഹുബെര്‍ട്ട് മിന്നിസിനെ തിരഞ്ഞെടുത്തു. പ്രോഗ്രസീവ് ലിബറല്‍ പാര്‍ട്ടിയുടെ പെറി ക്രിസ്റ്റിയെയാണ് മിന്നിസ് പരാജയപ്പെടുത്തിയത്. പൂര്‍ണമായ ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടില്ലെങ്കിലും മിന്നിസ് വിജയിച്ചതായും എഫ്എന്‍എം ഭൂരിപക്ഷം നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ എഫ്എന്‍എം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചു.  അതേസമയം, തിരഞ്ഞെടുപ്പില്‍ തന്റെ പരാജയം സമ്മതിക്കുന്നതായി പെറി ക്രിസ്റ്റി പ്രതികരിച്ചു. വിജയത്തില്‍ മിന്നിസിനെ ക്രിസ്റ്റി അഭിനന്ദനം അറിയിച്ചു.

RELATED STORIES

Share it
Top