ബസ് സ്റ്റാന്റിലെ സ്ഥലം കൈയേറി കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ചു

കാഞ്ഞങ്ങാട്: നഗരത്തിലെ ബസ് സ്റ്റാന്റില്‍ സ്വകാര്യവ്യക്തിയുടെ കൈയേറ്റം. ബസ് സ്റ്റാന്റിന് കിഴക്കുഭാഗത്തെ സ്ഥലം ഉടമയാണ് ബസ് സ്റ്റാന്റിന്റെ സ്ഥലം കൈയേറി കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ചത്. ക്രമേണ നിലവിലെ മതില്‍ പൊളിച്ചുനീക്കാനുള്ള ഒരുക്കത്തില്‍ കോണ്‍ക്രീറ്റ് അടിത്തറയുണ്ടാക്കിയാണ് 12ഓളം തൂണുകള്‍ ഉയര്‍ത്തിയിട്ടുള്ളത്. 60 മീറ്ററോളം നീളത്തില്‍ ഒന്നരയടി വീതിയില്‍ കൈയേറ്റം നടന്നിട്ടുണ്ട്.
ഇത് ഏകദേശം ഒരു സെന്റ് വരും. തൊട്ടടുത്ത് സ്വകാര്യ വ്യക്തി കൂറ്റന്‍ കെട്ടിടം നിര്‍മിച്ചു വരുന്നുണ്ട്. ഈ വ്യക്തിയാണ് ബസ് സ്റ്റാന്റ് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടെ പൂന്തോട്ടം നിര്‍മിക്കുന്നത്. കൈയേറ്റത്തിനു നേരെ നഗരസഭ അധികൃതര്‍ കണ്ണടച്ചതിന്റെ പ്രത്യുപകാരമാണ് ഈ പൂന്തോട്ടമെന്നാണ് ആരോപണം.

RELATED STORIES

Share it
Top