ബസ് സര്‍വീസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം

മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്നും പായിപ്ര മാനാറി കീഴില്ലം വഴി പെരുമ്പാവൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസ് സര്‍വീസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം ശക്തമായി. ഒന്നര വര്‍ഷം മുമ്പ് ശബരിമലക്ക് സ്‌പെഷ്യല്‍ സര്‍വീസ് നടത്താനെന്ന വ്യാജേന ഒറ്റ ബസ് മാത്രം സര്‍വീസ് നടത്തിയിരുന്ന ഈ റൂട്ടലെ ബസ് ബോധപൂര്‍വം പിന്‍വലിക്കുകയായിരുന്നു.
ശബരിമലക്ക് സര്‍വീസ് നടത്താണ് ബസ് പിന്‍വലിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചില്ല. എന്നാല്‍ ഒന്നര വര്‍ഷമായിട്ടും സര്‍വീസ് പുനരാരംഭക്കാത്തതിലാണ് ഇപ്പോ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാവുന്നത്. നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബസ് സര്‍വീസാണ് നിര്‍ത്തി ജനങ്ങളെ ദുരിതത്തിലാക്കിയത്.
രാവിലെ 6.15 ന് മൂവാറ്റുപുഴയില്‍ നിന്നും പുറപ്പെട്ട് പായിപ്ര മാനാറി കീഴില്ലും വഴി പെരുമ്പാവൂരിലേക്ക് പോവുന്ന ബസ് 5 ട്രിപ്പ് സര്‍വീസ് നടത്തിയിരുന്നു.
പായിപ്ര മാനാറിത്രിവേണി പ്രദേശത്തെ നിരവധി വിദ്യാര്‍ഥികളുള്‍പ്പടെയുള്ള യാത്രക്കാര്‍  കീഴില്ലത്തേക്ക് തുടര്‍ന്ന് പെരുമ്പാവൂരിലേക്കും എളുപ്പത്തില്‍ പോയിരുന്നതാണ്. ഈ വഴിയുള്ള സര്‍വീസും നിര്‍ത്തിയതോടെ കീഴില്ലം സെന്റ് തൊമസ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ പോകുന്ന കുട്ടികളാണ് ഏറെ ദുരിതത്തിലായത്.
ബാബുപോള്‍ എംഎല്‍എയായിരുന്ന കാലത്തണ് ഈ വഴിയുള്ള സര്‍വീസ് ആരംഭിച്ചത്.

RELATED STORIES

Share it
Top